above post ad local

വീട്ടില്‍ മൃതദേഹം പുഴുവരിച്ച നിലയില്‍; നാല് ദിവസത്തെ പഴക്കമെന്ന് സംശയം

0

തൃശ്ശൂർ: തൃശ്ശൂർ മനക്കോടിയിലെ വീട്ടിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. സരോജിനി രാമകൃഷ്ണൻ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് സൂചന. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ സരോജനിയും ഭർത്താവും മാത്രമാണുണ്ടായിരുന്നത്. ഭർത്താവിന് മാനസികാസ്വാസ്ഥ്യമുണ്ട്. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന മകൻ ആഴ്ചയിലൊരിക്കലാണ് വീട്ടിലെത്തിയിരുന്നത്. അതുകൊണ്ട് തന്നെ മരണം നടന്നത് പുറത്തറിഞ്ഞിരുന്നില്ല.

ഇവർ വാടകയ്ക്ക് താമസിച്ചിരുന്നതിനാൽ തന്നെ അയൽക്കാരുമായി അധികം ബന്ധം സൂക്ഷിച്ചിരുന്നില്ല. അതിനാലാണ് മരണം വിവരം പുറത്തറിയാൽ വൈകിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സരോജിനി മരിച്ചതെന്നാണ് കരുതുന്നത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.