above post ad local

മക്കള്‍ക്ക് വിഷം നല്‍കി അമ്മ ജീവനൊടുക്കി; സംഭവം മൊബൈലില്‍ പകര്‍ത്തി അയച്ചു നല്‍കി

0

ശാസ്താംകോട്ട : രണ്ടു മക്കൾക്ക് വിഷംകൊടുത്ത് അമ്മ ആത്മഹത്യചെയ്തു. ഒരു കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. വിഷം കഴിച്ചു കിടക്കുന്ന ചിത്രം മൊബൈൽ ഫോണിൽ പകർത്തി വിവരമുൾപ്പെടെ വിവിധ ഗ്രൂപ്പുകളിലേക്ക് അയയ്ക്കുകയും ചെയ്തു. ഇതോടെ സംഭവം പുറത്തറിഞ്ഞു.

പോരുവഴി അമ്പലത്തുംഭാഗം മേലൂട്ട് കോളനിയിൽ ശ്രീജിത്ത് ഭവനത്തിൽ അനിൽകുമാറിന്റെ ഭാര്യ ശ്രീജിത(31)യാണ് മരിച്ചത്. മക്കളായ അനുജിത്ത് (ഒൻപത്), അനുജിത (ആറ്) എന്നിവർക്ക് വിഷം നൽകിയശേഷമാണ് ശ്രീജിത വിഷം കഴിച്ച് മരിച്ചത്. കുട്ടികൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അനുജിതയുടെ നില ഗുരുതരമാണ്. അനുജിത്ത് അപകടനില തരണംചെയ്തു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഗുളിക രൂപത്തിലുള്ള എലിവിഷമാണ് മൂവരും കഴിച്ചത്. വിഷം കഴിച്ചു കിടക്കുന്ന ചിത്രം പകർത്തി മൊബൈൽ ഫോണിലൂടെ വിവരം സഹിതം സംഭവസമയത്തുതന്നെ വിവിധ ഗ്രൂപ്പുകളിലേക്ക് അയച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട അയൽവാസി കൂടിയായ ഇവരുടെ പിതൃസഹോദരന്റെ മകൻ ഓടിയെത്തുകയായിരുന്നു. ഇയാളെത്തുമ്പോൾ എല്ലാവരും അതിയായി ഛർദ്ദിക്കുകയായിരുന്നു. സംശയം തോന്നിയതോടെ യുവാവും മറ്റു ബന്ധുക്കളും ചേർന്ന് ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായതിനാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രാത്രിയിൽത്തന്നെ മാറ്റി.

ബുധനാഴ്ച വൈകീട്ട് മൂന്നേ മുക്കാലോടെ ശ്രീജിത മരിച്ചു. സംഭവസമയം മുറിക്കുള്ളിൽ ഇതൊന്നുമറിയാതെ അനിൽകുമാർ ഉറങ്ങുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. കുടുംബവഴക്കും ഭർത്താവിന്റെ അമിതമദ്യപാനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ശൂരനാട് എസ്.എച്ച്.ഒ. കെ.ശ്യാം പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.