above post ad local

15-കാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

ചെന്നൈ: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്ററുൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കിൽപ്പോക്കിലെ ഒരു ദേവാലയത്തിൽ പാസ്റ്ററായ ഹെന്റി (38), ഷക്കീന ഷോൺ (38), ഭർത്താവ് ജോൺ ജെഷിൽ (47), ഇയാളുടെ സഹോദരൻ ഹിലാരോ (23) എന്നിവരാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇവരെ ദിണ്ടിവനത്തുനിന്നാണ് അറസ്റ്റുചെയ്തത്.

വീട്ടിൽനിന്ന് പലപ്പോഴായി ലൈംഗികോപദ്രവമുണ്ടായതോടെ പെൺകുട്ടി വിവരം അമ്മയെ അറിയിക്കുകയായിരുന്നു. തുടർന്ന് കിൽപ്പോക്ക് വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസെടുത്തതോടെ ഒളിവിൽപ്പോയ പ്രതികളെ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം പിന്തുടർന്നുവരികയായിരുന്നു.

പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് വർഷങ്ങളായി ഇവർ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.