
ഓൺലൈൻ ആപ്പിലൂടെ 8000 രൂപ വായ്പ, പിന്നാലെ മോർഫ് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിച്ചു; മലയാളി യുവാവ് ആത്മഹത്യ ചെയ്തു
പൂനെ: ഓൺലൈൻ ആപ്പിലൂടെ വായ്പ എടുത്തതിന് ശേഷം ലോൺ നൽകുന്ന ആപ്പിന്റെ ഭീഷണിയെ തുടർന്ന് മലയാളി യുവാവ് ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ് പൂനെയിൽ വെച്ച് ആത്മഹത്യ ചെയ്തത്.
ഓൺലൈനായി വായ്പകൾ നൽകുന്ന ഒരു മൊബൈൽ ആപ്പിൽ നിന്നും 8000 രൂപ ആദർശ് വായ്പയായി എടുത്തു. എന്നാൽ ഈ വായ്പയുടെ കാര്യം പറഞ്ഞ് ആദർശിൻ്റെ കോണ്ടാക്ടിലുള്ളവർക്കെല്ലാം ഓൺലൈൻ ആപ്പിൽ നിന്നും മെസേജുകൾ ലഭിച്ചിരുന്നു. ഇതിനൊപ്പം ആദർശിൻ്റെ മോർഫ് ചെയ്ത ചിത്രങ്ങളും ഈ ആപ്പ് പ്രചരിപ്പിച്ചു.
ഇതോടെ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു ആദർശ് എന്ന് സുഹൃത്തുക്കൾ പറയുന്നു. ആദർശിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
- Advertisement -
Comments are closed.