above post ad local

ശസ്ത്രക്രിയയ്ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്തു

ചണ്ഡിഗഡ്: ഓപ്പറേഷന്‍ തീയേറ്ററില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. പഞ്ചാബിലെ ഭത്തിന്‍ഡ നഗരത്തിൽ നടന്ന സംഭവത്തിൽ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാര്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ വെച്ചാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. യുവതിയെ മെഡിക്കല്‍ പരിശോധന നടത്തിയതായും മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

ഒക്ടോബര്‍ നാലിന് തനിക്ക് ശസ്ത്രക്രിയ തീരുമാനിച്ചിരുന്നുവെന്നും ശസ്ത്രക്രിയയ്ക്കായാണ് ആശുപത്രിയിലെത്തിയതെന്നും യുവതി പോലീസിന് മൊഴി നല്‍കി. ഓപ്പറേഷന്‍ തീയേറ്ററിലേക്ക് കൊണ്ടുപോയ യുവതിയെ അവിടെ വച്ച് ബോധം കെടുത്തിയ ശേഷം ആറ് ജീവനക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. തന്നെ ആശുപത്രി ജീവനക്കാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ കാര്യം ഡോക്ടര്‍മാരെ അറിയിച്ചില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.