above post ad local

വര്‍ഷങ്ങളായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു: പ്രീതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

കൊല്ലം: ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍. കൊല്ലം വാളകം സ്വദേശിയായ പ്രീതി ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനം നേരിടുന്നുവെന്ന് സുഹൃത്തിന് അയച്ച സന്ദേശങ്ങള്‍ പുറത്ത്. ഒക്ടോബര്‍ ആറിനാണ് പൂനെയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ മലയാളി യുവതിയായ പ്രീതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അഖിലും ഭര്‍തൃമാതാവും ജോലി കഴിഞ്ഞ് എത്തുമ്പോള്‍ പ്രീതിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ പ്രീതി കൊല്ലപ്പെട്ടതാണെന്നും കൊലയ്ക്ക് പിന്നില്‍ അഖിലും മാതാവും ആണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഭര്‍ത്താവിന്റെ വീട്ടില്‍ സ്ത്രീധനത്തെ ചൊല്ലി മകള്‍ക്ക് നിരന്തരം പീഡനം നേരിടേണ്ടിവന്നുവെന്ന് പിതാവ് മധുസൂദനന്‍ പിള്ള പറഞ്ഞു.

 

വര്‍ഷങ്ങളായി പ്രീതിയെ ശാരീരികമായും മാനസികമായും ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു എന്നാണ് ആരോപണം. ഭര്‍ത്താവിനെ വീട്ടുകാര്‍ മര്‍ദ്ദിച്ചത് ആണെന്ന് കാണിച്ച് പ്രീതി സുഹൃത്തിന് അയച്ച ചിത്രങ്ങളും പുറത്തുവന്നു. അക്രമം സാക്ഷ്യപ്പെടുത്തുന്ന തരത്തില്‍ പ്രീതി സുഹൃത്തിന് അയച്ച വാട്‌സപ്പ് സന്ദേശങ്ങളും മാധ്യമങ്ങൾക്ക് ലഭിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.