above post ad local

ഭാര്യ വെട്ടേറ്റു മരിച്ച നിലയിൽ: ഭർത്താവ് പരിക്കുകളോടെ കിണറ്റിനുള്ളിൽ

കോട്ടയം: 82കാരിയായ ഭാര്യ വെട്ടേറ്റു മരിച്ച നിലയിൽ. 85 കാരനായ ഭർത്താവ് പരിക്കുകളോടെ കിണറ്റിനുള്ളിൽ. ഉഴവൂർ ചേറ്റുകുളം ഉറുമ്പിയിൽ ഭാരതിയമ്മയെയാണ് (82) വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പരിക്കേറ്റ ഭർത്താവ് രാമൻകുട്ടിയെ ഉഴവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിണറ്റിൽ വീണുകിടക്കുന്ന നിലയിലാണ് രാമൻ കുട്ടിയെ കണ്ടത്. സംഭവത്തിൽ കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലർച്ചെ 5.30നാണ് സംഭവം നടന്നത്. ചേറ്റുകുളത്തെ വീട്ടിൽ കഴുയുകയായിരുന്നു ഇരുവരും. ഇവരുടെ മക്കളായ സോമനും കുടുംബവും ഇതേ വീട്ടിൽ തന്നെയായിരുന്നു താമസം. പുലർച്ചെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഭാരതിയമ്മ വെട്ടേറ്റ് കിടക്കുന്നത് കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ ഇവരുടെ ഭർത്താവായ രാമൻ കുട്ടിയെ തൊട്ടടുത്ത കിണറ്റിൽ കാണപ്പെടുകയായിരുന്നു.

സംഭവത്തിൽ ഇനിയും വ്യക്തത വരാനുണ്ട് എന്നാ കുറവിലങ്ങാട് സർക്കിൾ ഇൻസ്പെക്ടർ ന്യൂസ് 18 നോട് പറഞ്ഞു. രാമൻകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ 85 വയസ്സുള്ള ആൾ ആയതിനാൽ തന്നെ കൃത്യമായി കാര്യങ്ങൾ ഓർത്തെടുത്ത് പറയുന്നില്ല എന്നും പോലീസ് പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.