above post ad local

മക്കള്‍ നോക്കി നില്‍ക്കെ അമ്മ കൊല്ലപ്പെട്ടു: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍

മലപ്പുറം: മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. മുക്കം മുത്തലം അത്തിക്കാട് വീട്ടില്‍ മുഹമ്മദ് ഷമീറാണ് പിടിയിലായത്. ആറും എട്ടും വയസുള്ള മക്കളുടെ മുന്നില്‍ വച്ചായിരുന്നു പ്രതി ഭാര്യ ഷക്കീറയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പ്രതിയെ പിടികൂടി.

വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഷമീര്‍ കുടുംബവുമായി വാടക വീട്ടിലായിരുന്നു താമസം. വെള്ളിയാഴ്ച രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വാഴക്കാട് പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

ഒളിവിലായിരുന്ന ഷമീറിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.