above post ad local

പിച്ചാത്തി കൊണ്ട് വരഞ്ഞു, ബോധം പോയപ്പോള്‍ കുളിപ്പിച്ച് കിടത്തി; ക്രൂരത വിവരിച്ച് രണ്ടാനച്ഛന്‍

പത്തനംതിട്ട: കേട്ടുനിന്നവരിൽ ഞെട്ടലുണ്ടാക്കി കുമ്പഴയിൽ അഞ്ചുവയസുകാരിയെ കൊന്ന രണ്ടാനച്ഛന്റെ വിവരണം. കൊലപാതകം നടന്ന കുമ്പഴയിലെ വാടകവീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് കുഞ്ഞിനോട് ചെയ്ത ക്രൂരപീഡനങ്ങൾ ഇയാൾ കാണിച്ചുകൊടുത്തത്.

കൊലപാതകദിവസം രാവിലെ എട്ടുമണിയോടെ കുഞ്ഞിന്റെ അമ്മ ജോലിക്ക് പോയി.

ഒൻപതുമണിയോടെയാണ് മർദനം തുടങ്ങിയതെന്ന് രണ്ടാനച്ഛൻ പറഞ്ഞു. മദ്യക്കച്ചവടമുണ്ടായിരുന്ന വീട്ടിൽ ഇതിനിടെ കുപ്പി വാങ്ങാനെത്തിയ രണ്ടുപേർ കുഞ്ഞിനെ കണ്ടിരുന്നു. ഇവർ വരുമ്പോൾ കുഞ്ഞ് ഇരിക്കുകയായിരുന്നു. ഇരുവരും മടങ്ങിയശേഷം കുഞ്ഞിന്റെ കഴുത്തിലും നെഞ്ചിലും രണ്ടാനച്ഛൻ ശക്തിയായി പലതവണ അടിച്ചു. അടിവയറ്റിൽ ചവിട്ടുകയും ചെയ്തു.

ആദ്യമൊക്കെ കുഞ്ഞ് കരഞ്ഞെങ്കിലും പിന്നീട് ശബ്ദമില്ലാതായി. കൈയിലുണ്ടായിരുന്ന പിച്ചാത്തി ഉപയോഗിച്ച് കുഞ്ഞിന്റെ കൈയിലും പുറത്തുമെല്ലാം പലതവണ വരയുകയും ചെയ്തു. ചോര ഒഴുകിയതോടെ കുഞ്ഞ് മുറിയിൽ തളർന്ന് കിടന്നു. ബോധം നഷ്ടപ്പെട്ടെന്ന് മനസ്സിലായ ഇയാൾ കുഞ്ഞിനെ കുളിപ്പിച്ചു. എന്നിട്ടും ബോധം വരാതായതോടെ അമ്മയെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു.

കഞ്ചാവിന്റെ ഉൾപ്പെടെയുള്ള ലഹരിയിലായിരുന്ന ഇയാൾ കുഞ്ഞിനൊപ്പം കിടന്നു. അമ്മ വരുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

രണ്ടാനച്ഛനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് കോടതി നൽകിയത്. ഇയാൾ ഒരിക്കൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിനാൽ വലിയ പോലീസ് സന്നാഹത്തോടെയായിരിന്നു തെളിവെടുപ്പ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.