above post ad local

പോലീസിൻ്റെ ക്രൂരത: കരുനാഗപ്പള്ളിയിൽ റിട്ടയേർഡ് എസ്ഐയും സംഘവും വീട്ടിൽ കയറി ആക്രമിച്ചു, അഞ്ചംഗ സംഘം കമ്പിവടി ഉപയോഗിച്ചാണ് മർദിച്ചത്

കൊല്ലം: കരുനാഗപ്പള്ളിയിൽ വിവരാവകാശ പ്രവർത്തകന്റെ വീട്ടിൽ കയറി റിട്ടയേർഡ് എസ് ഐയുടെയും സംഘത്തിന്റെയും ആക്രമണം. വിവരാവകാശ പ്രവർത്തകൻ ശ്രീകുമാറിനെയും അമ്മ അമ്മിണിയമ്മയെയും ആണ് ആക്രമിച്ചത്. റിട്ടയേർഡ് എസ് ഐ റഷീദിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് ശ്രീകുമാർ പറഞ്ഞു.

കമ്പി വടി ഉപയോഗിച്ചായിരുന്നു ശ്രീകുമാറിനേയും അമ്മയേയും അഞ്ചം​ഗ സംഘം മർദിച്ചത്.

റഷീദിന്റെ മകന്റെ അനധികൃത നിർമാണത്തിനെതിരെ പരാതി നൽകിയതാണ് അക്രമത്തിന് കാരണമെന്ന് ശ്രീകുമാർ ആരോപിക്കുന്നു

- Advertisement -

- Advertisement -

- Advertisement -

Comments are closed.