above post ad local

അതിരപ്പള്ളിയിൽ ആദിവാസി യുവതി മരിച്ച നിലയിൽ: മദ്യ ലഹരിയിലായിരുന്ന ഭർത്താവുമായി വഴക്കുണ്ടായതായി അയൽവാസികൾ, ഭർത്താവ് കസ്റ്റഡിയിൽ

തൃശൂര്‍: വാഴച്ചാലിന് സമീപം ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാന്തം കോളനിയിലെ പൊന്നപ്പന്റെ ഭാര്യ പഞ്ചമിയെയാണ് കരടിപ്പാറ വനമേഖലയിലെ താല്‍ക്കാലിക ഷെഡ്ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പൊന്നപ്പനെ അതിരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.

വന വിഭവങ്ങള്‍ ശേഖരിക്കാനാണ് ഇവര്‍ കരടിപ്പാറയില്‍ താല്‍ക്കാലിക ഷെഡ്ഡ് കെട്ടി താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി മദ്യ ലഹരിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായതായി മറ്റ് ആദിവാസികള്‍ പൊലീസിനോട് പറഞ്ഞു. അതിരപ്പിള്ളി പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.