above post ad local

പരവൂർ ബീച്ചിൽ നടന്ന സദാചാര ആക്രമണ കേസ്: പ്രതി ആശിഷിനെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്

കൊല്ലം: പരവൂരിലെ സദാചാര പൊലീസ് ആക്രമണക്കേസിൽ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പരവൂർ ബീച്ചിൽ നടന്ന ആക്രമണത്തിനു പിന്നിൽ ആശിഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തി. ഇയാൾ ഒളിവിലാണ്.

ആശുപത്രിയിൽ പോയി മടങ്ങിയ അമ്മയ്ക്കും മകനും നേരെയായിരുന്നു ആക്രമണം. നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്ന് ആക്രമിക്കപ്പെട്ട ഷംലയും മകൻ സാലുവും പറയുന്നു. കമ്പി വടികൊണ്ട് ക്രൂരമായി അടിച്ചു. വാഹനം അടിച്ചു തകർത്തു. സാലുവിന്റെ കൈയിൽ വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. മർദന ശേഷം അമ്മയേയും മകനേയും കള്ളക്കേസിൽ കുടുക്കാനും പ്രതി ശ്രമിച്ചു

തിങ്കളാഴ്ച വൈകിട്ടായിരുന്നു ആക്രമണം നടന്നത്

- Advertisement -

- Advertisement -

- Advertisement -

Comments are closed.