above post ad local

സിഐടിയു തൊഴിലാളികളുടെ അക്രമം: സ്വന്തമായി ലോഡ് ഇറക്കാൻ കോടതി അനുമതി ഉണ്ടായിരുന്നിട്ടും ഭീഷണി തുടരുന്നു, പരാതിയുമായി സഹോദരങ്ങൾ

കണ്ണൂർ: സ്വന്തമായി ലോഡ് ഇറക്കാനുള്ള കോടതി അനുമതിയടക്കം ഉണ്ടായിരുന്നിട്ടും സിഐടിയു തൊഴിലാളികളുടെ ഭീഷണിയും അക്രമവും തുടരുകയാണെന്ന് കണ്ണൂരിൽ സിഐടിയു തൊഴിലാളികളുടെ മർദ്ദനത്തിന് ഇരയായ കടയുടമ. പണം തന്നില്ലെങ്കിൽ ലോഡിറക്കാൻ സമ്മതിക്കില്ലെന്നും സ്ഥാപനം നടത്താൻ അനുവദിക്കില്ലെന്നുമായിരുന്നു ഭീഷണിയെന്ന് കണ്ണൂർ മാതമംഗലം എസ് ആർ അസോസിയേറ്റ്സ് ഉടമയായ റബി മുഹമ്മദ് പറഞ്ഞു.

സാധനങ്ങൾ ഇറക്കുന്നതിനിടെ ഇന്നലെ സിഐടിയു തൊഴിലാളികൾ മർദ്ദിച്ചെന്നാണ് കണ്ണൂർ മാതമംഗലം എസ് ആർ അസോസിയേറ്റ്സ് ഉടമയായ റബി മുഹമ്മദ്, സഹോദരൻ റഫി എന്നിവർ പൊലീസിൽ നൽകിയ പരാതി. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.