above post ad local

സ്ത്രീയുടെ പേരില്‍ വ്യാജ അക്കൗണ്ട്, സ്ത്രീകള്‍ക്ക് അയക്കുന്നത് അശ്ലീലവീഡിയോ; പ്രതി പിടിയില്‍

കരുനാഗപ്പള്ളി : ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ സ്ത്രീകൾക്ക് അശ്ലീല വീഡിയോ അയച്ചുകൊടുത്ത യുവാവ് പോലീസ് പിടിയിലായി.

പാലക്കാട് ചെർപ്പുളശ്ശേരിയിൽ താമസിക്കുന്ന കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടയ്ക്കുപുറം തേവലശ്ശേരിമുക്കിനു സമീപം പീടികത്തറയിൽ ഷറഫുദ്ദീൻ എന്ന് വിളിക്കുന്ന സൈനുദ്ദീൻകുട്ടി(39)യാണ് അറസ്റ്റിലായത്.

സാമൂഹികമാധ്യമങ്ങളിലൂടെ സ്ത്രീകളെ സൗഹൃദത്തിലാക്കി അവരുമായി ചാറ്റ് ചെയ്ത് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയയ്ക്കുകയായിരുന്നു ഇയാളുടെ പതിവെന്ന് സൈബർ പോലീസ് അറിയിച്ചു.

അശ്ലീല വീഡിയോ ലഭിച്ച കരുനാഗപ്പള്ളി സ്വദേശിനി ജില്ലാ പോലീസ് മേധാവി ടി.നാരായണന് നൽകിയ പരാതിയിലാണ് അറസ്റ്റ്. കൊല്ലം സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിൽ ഇയാൾ വിദേശത്തുവെച്ച് സൃഷ്ടിച്ച സ്ത്രീയുടെ പേരിലുള്ള വ്യാജ പ്രൊഫൈൽ ഉപയോഗിച്ചാണ് സ്ത്രീകളുമായി സൗഹൃദമുണ്ടാക്കിയതെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളുടെ ഫോണിൽ നടത്തിയ പരിശോധനയിൽ കേരളത്തിൽ നൂറുകണക്കിന് സ്ത്രീകളുമായി ഇയാൾക്ക് സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധമുണ്ടെന്നു കണ്ടെത്തി. ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ നിർദേശപ്രകാരം സി ബ്രാഞ്ച് എ.സി.പി. സോണി ഉമ്മൻ കോശിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എച്ച്.മുഹമ്മദ് ഖാൻ, എസ്.ഐ.മാരായ മനാഫ്, അജിത്ത്, എ.എസ്.ഐ. എ.നിയാസ്, എസ്.സി.പി.ഒ.മാരായ അരുൺ, സതീശ്, രാജിമോൾ എന്നിവും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.