above post ad local

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ

മാന്നാർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി ചൂഷണം ചെയ്തയാൾ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി ആദിനാട് അയ്യങ്കോയിക്കൽ പുത്തൻവീട്ടിൽ സുജിത് (30) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെയാണ് ഇയാൾ ചൂഷണം ചെയ്തത്. പെൺകുട്ടിയുമായി അടുത്ത ബന്ധം ഉണ്ടാക്കിയ ശേഷം നഗ്ന ഫോട്ടോകളും വീഡിയോകളും വാങ്ങുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിനിരയാക്കുകയുമായിരുന്നു.

കരുനാഗപ്പള്ളി വലിയഴീക്കൽ ഭാഗത്തു നിന്നാണ് മാന്നാർ എസ്.എച്ച്.ഒ. ജി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആലപ്പുഴ ജില്ല ജയിലിലേക്ക് റിമാൻഡ് ചെയ്തു.

ഓൺലൈൻ ക്ലാസ്സുകൾക്കായി കുട്ടികൾക്ക് മൊബൈൽ ഫോണും ഇൻറർനെറ്റും ലഭ്യമാക്കുമ്പോൾ ഇത്തരം ചതിക്കുഴികളിൽ വീഴാതെ സംരക്ഷിക്കാൻ രക്ഷകർത്താക്കൾ ജാഗ്രത കാട്ടണമെന്ന് പൊലീസ് നിർദേശിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.