above post ad local

പെണ്‍കുട്ടിക്ക് നേരേ നഗ്നതാപ്രദര്‍ശനം, പ്രതി അറസ്റ്റില്‍

ഓയൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ നഗ്‌നതാപ്രദര്‍ശനവും ലൈംഗികചേഷ്ടയും കാട്ടിയ യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഇളമാട് ചെറുവക്കല്‍ കോട്ടര്‍കുന്ന് താമരവിളവീട്ടില്‍ അനീഷ് പാപ്പച്ചന്‍ (37) ആണ് പിടിയിലായത്.

പെണ്‍കുട്ടി വിവരം രക്ഷിതാക്കളോട് പറഞ്ഞു. ചോദ്യംചെയ്ത അവരെ അനീഷ് ഭീഷണിപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പോക്‌സോ കേസ് പ്രതി പിടിയില്‍ 

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കൂട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പോക്‌സോപ്രകാരം അറസ്റ്റിലായി. കല്ലുവാതുക്കല്‍ ഇടവട്ടം ചരുവിളവീട്ടില്‍ രാജേന്ദ്രനാണ് പിടിയിലായത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍, എസ്.ഐ. അനീസ, എ.എസ്.ഐ. ബിജു, സി.പി.ഒ. ദീപക്ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.