above post ad local

ഓൺലൈൻ കച്ചവടത്തിൽ തകർച്ച : കുടുംബക്കാരായ മൂന്നുപേരെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

ചെന്നൈ: ഓൺലൈൻ കച്ചവടത്തിലെ നഷ്ടം കാരണം കുടുംബാംഗങ്ങളായ മൂന്നുപേരെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. തമിഴ്നാട് ഹൊസൂർ സ്വദേശി മോഹനാണ് അമ്മ വസന്തകുമാരി, ഭാര്യ രമ്യ, എട്ടുവയസ്സുള്ള മകൾ ഹന്മയ എന്നിവരെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. മൂവരെയും ഭക്ഷണത്തിൽ വിഷം കലർത്തിനൽകി കൊലപ്പെടുത്തിയ ശേഷം പോളിത്തീൻകവർ കൊണ്ട് മുഖംമറച്ചുകെട്ടിയാണ് മോഹൻ ജീവനൊടുക്കിയത്.

വെള്ളിയാഴ്ച രാവിലെ ഇവരുടെ വീടിന് പുറത്ത് ആരെയും കാണാത്തതിനാൽ അയൽക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി പരിശോധിച്ചതോടെയാണ് കിടപ്പുമുറിയിൽ മൃതദേഹങ്ങൾ കണ്ടത്. മോഹന്റെ ആത്മഹത്യാക്കുറിപ്പും വീട്ടിൽനിന്ന് കണ്ടെടുത്തു.

നേരത്തെ ഓൺലൈൻ കച്ചവടത്തിനായി മോഹൻ ബാങ്കുകളിൽനിന്നും സുഹൃത്തുക്കളിൽനിന്നും ലക്ഷങ്ങൾ കടം വാങ്ങിയിരുന്നു. എന്നാൽ കച്ചവടം നഷ്ടമായതോടെ ഇതൊന്നും തിരിച്ചുനൽകാനായില്ല. മാത്രമല്ല, വായ്പകളുടെ പലിശയും കൂടി. ഇതാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.