above post ad local

ഐ.എസ് ഭീകരരെ അറസ്റ്റ് ചെയ്തു: പിടികൂടിയത് എൻ.ഐ.എ യും കർണാടക പോലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ

ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഭീകരനെ കർണാടകയിൽ നിന്ന് പിടികൂടി. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.)യും കർണാടക പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഐ.എസ്.ന്റെ സുപ്രധാന പ്രവർത്തകനായ അബു ഹാജിർ അൽ ബദ്രി എന്ന ജുഫ്രി ജവഹർ ദാമുദിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച കർണാടകയിലെ ഭട്കലിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അബു ഹാജിർ അൽ ബദ്രിയുടെ പ്രധാന സഹായികളിലൊരാളായ അമീൻ സുഹൈബിനെയും എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഐഎസ് ആശയ പ്രചരണത്തിനുള്ള പ്രതിമാസ ഓൺലൈൻ മാസികയായ ‘വോയ്സ് ഓഫ് ഹിന്ദ്’ പുറത്തിറക്കുന്നതിലുള്ള പങ്ക് വ്യക്തമായതിനേത്തുടർന്ന് ഇയാൾ ഈ വർഷം ഏപ്രിൽ മുതൽ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു.

ഐ.എസ്. ആശയങ്ങളുടെ പ്രചാരണത്തിന് പുറമേ ആയുധങ്ങളും സ്ഫോടകവസ്തുക്കളും വാങ്ങൽ, ഭീകരർക്കുള്ള ധനസഹായം, റിക്രൂട്ട്മെന്റ് എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കും ഇയാൾ പിന്തുണ നൽകിയിരുന്നതായാണ് റിപ്പോർട്ട്. അഫ്ഗാനിസ്താനിലേയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കളുമായി ഇയാൾ നേരിട്ട് ബന്ധപ്പെട്ടിരുന്നു.

പോലീസ് ഉദ്യോഗസ്ഥരും പത്രപ്രവർത്തകരും അടക്കമുള്ളവരെ കൊലപ്പെടുത്താനും ക്ഷേത്രങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നാശമുണ്ടാക്കാനും ഇയാൾ സൈബർ അനുയായികളെ പ്രേരിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട്. അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നിവിടങ്ങൾ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നതെന്നാണ് സൈബർ ഇടങ്ങളിൽ ഇയാൾ അവകാശപ്പെട്ടിരുന്നത്. ഇന്റലിജൻസ് ഏജൻസികൾ പിടികൂടുന്നത് ഒഴിവാക്കാനുള്ള മുൻകരുതലുകളും ഇയാൾ എടുത്തിരുന്നതായാണ് വിവരം.

- Advertisement -

- Advertisement -

- Advertisement -

Comments are closed.