above post ad local

മുറിവിൻ്റെ കാരണമന്വേഷിച്ച വനിത ഡോക്ടറെ ആക്രമിച്ച് രണ്ടംഗസംഘം: പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം: ഫോർട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർക്കു നേരെ കയ്യേറ്റം. ഡോ. മാലു മുരളിയെയാണ് രാത്രി പന്ത്രണ്ടരയോടെ അത്യാഹിത വിഭാഗത്തിൽവെച്ച് രണ്ടു പേർ ആക്രമിച്ചത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും മർദ്ദനമേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെ മുറിവിന് മരുന്ന് വെക്കാൻ എത്തിയവരാണ് അതിക്രമം നടത്തിയത്. മുറിവിന്റെ കാരണം അന്വേഷിച്ചതിൽ പ്രകോപിതരായാണ് ഇരുവരും ചേർന്ന് അക്രമിച്ചതെന്നും ഡോ. മാലു മുരളി പറഞ്ഞു.

ആക്രമികൾ കൈപിടിച്ചു തിരിച്ചെന്നും വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നും ഡോക്ടറുടെ പരാതിയിലുണ്ട്. ബഹളം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനും മർദ്ദനമേറ്റിട്ടുണ്ട്. അക്രമികളെ രണ്ടുപേരേയും പോലീസ് അറസ്റ്റു ചെയ്തു. കരിമഠം സ്വദേശി റഷീദ്, വള്ളക്കടവ് സ്വദേശി റഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ തുടർന്ന് ഡോക്ടർമാർ ഒ.പി. ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.