above post ad local

അകന്ന് നിന്ന് സുപ്രീം കോടതിയും: വിവാഹത്തിനായി ജാമ്യം അനുവദിക്കണം എന്ന റോബിൻ്റെ ഹർജി തള്ളി

ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിലെ പ്രതി റോബിൻ വടക്കുംചേരി വിവാഹം കഴിക്കാനായി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.ഇതേ ആവശ്യം ഉന്നയിച്ച് ഇര നൽകിയ ഹർജിയും കോടതി തള്ളി.

വിവാഹക്കാര്യത്തിൽ ഇരുവർക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി കൂട്ടിച്ചേർത്തു.
വിവാഹംകഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജികളെ കേരളം സുപ്രീം കോടതിയിൽ എതിർത്തിരുന്നു.

കേസിലെ ഇരയെ വിവാഹം കഴിക്കാൻ ഹ്രസ്വ കാലയളവിലേക്ക് ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയിൽ റോബിൻ വടക്കുംചേരിയുടെ ഹർജിയിൽ ആവശ്യപ്പെട്ടത്. രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്ന് ഇരയും കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

നാല് വയസ്സുള്ള മകനെ സ്കൂളിൽ ചേർക്കുമ്പോൾ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.