above post ad local

കഞ്ചാവ് തലക്ക് പിടിച്ചു അറുത്ത് മാറ്റിയത് കൂട്ടുകാരന്റെ ജീവൻ : പണം നൽകാത്തത്തിൽ തർക്കം നയിച്ചത് കൊലപാതകത്തിലേക്ക്

പട്ന: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന് യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. ബിഹാറിലെ നൗബത്ത്പുർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാലി സ്വദേശി പ്രദീപ് കുമാർ(23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദീപിന്റെ സുഹൃത്ത് പ്രിൻസ് കുമാറിനെതിരേ കേസെടുത്തതായും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ 11.30-ഓടെയായിരുന്നു കൊലപാതകത്തിനാസ്പദമായ സംഭവം നടന്നത്.ലഹരിമരുന്നിന് അടിമയായ പ്രിൻസ് കുമാർ കഞ്ചാവ് വാങ്ങാനായാണ് പ്രദീപിനോട് പണം ചോദിച്ചത്. ചെറിയ പൊതി കഞ്ചാവ് വാങ്ങാൻ 50 രൂപയായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ പ്രദീപ് രൂപ നൽകാൻ കൂട്ടാക്കിയില്ല. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും പ്രിൻസ് കുമാർ സുഹൃത്തിനെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു.

പ്രദീപിനെ മാരകമായി കുത്തിപരിക്കേൽപ്പിച്ച ശേഷം പ്രിൻസ് കുമാർ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. പ്രദീപിനെ പിന്നീട് നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആക്രമണത്തിൽ യുവാവിന്റെ നെഞ്ചിൽ അഞ്ചുതവണ കുത്തേറ്റെന്നാണ് പോലീസ് പറയുന്നത്. ധനപുർ സബ് ഡിവിഷണൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം പിന്നീട് ബന്ധുക്കൾക്ക് വിട്ടുനൽകി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.