above post ad local

ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു, ഒട്ടേറെത്തവണ നഗ്നതാപ്രദര്‍ശനം; 59-കാരന്‍ അറസ്റ്റില്‍

മാന്നാർ: ഒമ്പതുവയസ്സുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ചകേസിൽ പ്രതിയെ മാന്നാർ പോലീസ് അറസ്റ്റുചെയ്തു. മാന്നാർ കുരട്ടിശ്ശേരി പാവുക്കര വൈദ്യൻകോളനി അശ്വതിഭവനിൽ അപ്പുക്കുട്ട(59) നാണ് അറസ്റ്റിലായത്.

ബാലികയ്ക്കു മുന്നിൽ ഒട്ടേറെത്തവണ നഗ്നത പ്രദർശിപ്പിക്കുകയും കഴിഞ്ഞ മേയ് മാസത്തിൽ വീട്ടിലേക്കു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് കേസ്.

ഇൻസ്പെക്ടർ ജി. സുരേഷ്കുമാർ, എസ്.ഐ.മാരായ കെ. സുനുമോൻ, അരുൺകുമാർ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡുചെയ്തു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.