above post ad local

കൂട്ടുകാരിയുടെ വിവാഹത്തില്‍ മിന്നി അഹാന കൃഷ്‍ണ- ചിത്രങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്‍ണ. സാമൂഹ്യ മാധ്യമത്തിലും സജീവമായ താരമായ അഹാന കൃഷ്‍ണ. അഹാന കൃഷ്‍ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുത്ത അഹാനയുടെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത് (Ahana Krishna).

ഒരുമിച്ച് വളര്‍ന്ന ഒരു കൂട്ടുകാരി കൂടി വിവാഹിതയായി. എല്ലാ വിധ ആശംസകളും എന്നാണ് അഹാന കൃഷ്‍ണ എഴുതിയിരിക്കുന്നത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. ശ്രീലക്ഷ്‍മി മധു എന്നാണ് അഹാനയുടെ കൂട്ടുകാരിയുടെ പേര്.

 

 

അഹാന കൃഷ്‍ണ കഴിഞ്ഞ വര്‍ഷം ആദ്യമായി സംവിധായികയുമായിരുന്നു. അഹാന കൃഷ്‍യുടെ ആദ്യ സംവിധാന സംരഭമായിരുന്നു ‘തോന്നല്‍’. മ്യൂസിക് വിഡിയോ ആയിട്ടാണ് ‘തോന്നല്‍’ എത്തിയത്. ‘തോന്നല്‍’ എന്ന വീഡിയോയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഗോവിന്ദ് വസന്ത ആയിരുന്നു ‘തോന്നലി’ന്റെ സംഗീത സംവിധായകൻ. അഹാന കൃഷ്‍ണയുടെ ആദ്യ സംവിധാനസംരഭത്തില്‍ ഹനിയ  നഫീസയാണ് ഗായിക. ഷര്‍ഫുവാണ് ഗാനരചന. മ്യൂസിക് വീഡിയോയില്‍ അഹാന തന്നെയാണ് അഭിനയിച്ചത്.

രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ല്‍ ‘അഞ്‍ജലി’ എന്ന നായികാ കഥാപാത്രത്തെ  അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട്  ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’, ‘ലൂക്ക’, ‘പതിനെട്ടാം പടി’, ‘പിടികിട്ടാപ്പുള്ളി’ എന്നീ  ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. ഇതില്‍ ‘ലൂക്ക’യുടെ ഛായാഗ്രഹണം  നിമിഷ് രവി ആയിരുന്നു. ‘നാന്‍സി റാണി’, ‘അടി’ എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.