above post ad local

കറുപ്പ് സാരിയിൽ പുത്തൻ ലുക്കിൽ പാർവതി തിരുവോത്ത്; ഇത് നമ്മുടെ പാർവതി തന്നെയോ എന്ന സംശയത്തിൽ ആരാധകർ

മലയാളികളുടെ പ്രിയതാരമാണ് പാർവതി തിരുവോത്ത്. നിരവധി ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങളെ സിനിമാലോകത്തിന് സമ്മാനിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് പാർവതിയുടെ ചിത്രങ്ങളാണ്. കറുത്ത സാരിയുടുത്തുള്ള പാർവതിയുടെ പുതിയ ചിത്രങ്ങൾ കാണുമ്പോൾ ഒരു നിമിഷം ഇത് പാർവതി തന്നെയാണോ എന്ന് ആരാധകർ അമ്പരന്ന് പോകും.

പുഴുവാണ് പാർവതി അഭിനയിച്ച് റിലീസ് ആകാനിരിക്കുന്ന അടുത്ത ചിത്രം. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ഒരു വെബ്സീരീസിലും പാർവതി അഭിനയിക്കുന്നുണ്ട്. നാഗ ചൈതന്യ അഭിനയിക്കുന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത് വിക്രം കെ കുമാർ ആണ്. ആമസോൺ പ്രൈം വീഡിയോ ഒറിജിനൽ ആയാണ് സീരീസ് എത്തുന്നത്.

‘ധൂത’ എന്നാണ് വെബ് സീരീസിന്റെ പേര്. നാഗ ചൈതന്യ, പാർവതി തിരുവോത്ത്, പ്രിയ ഭവാനി ശങ്കർ, പ്രാചി ദേശായി, തരുൺ ഭാസ്‌ക്കർ ധാസ്യം സീരീസിലെ പ്രധാന അഭിനേതാക്കൾ. നോർത്ത്സ്റ്റാർ എന്റർടെയ്ൻമെന്റിന്റെ പ്രൊഡക്ഷൻ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിക്രം കുമാറാണ്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറിൽ വെബ് സീരീസ് ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യും. വ്യാഴാഴ്ച മുംബൈയിൽ ആമസോൺ പ്രൈമിന്റെ ഒരു പരിപാടിയിൽ വരാനിരിക്കുന്ന 40 പുതിയ ശീർഷകങ്ങളുടെ ഒരു ലിസ്റ്റ് അനാച്ഛാദനം ചെയ്തിരുന്നു. ഈ പരിപാടിയിൽ ആയിരുന്നു പാർവതി കറുത്ത സാരി അണിഞ്ഞ് എത്തിയത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.