above post ad local

പ്രണയ ജോഡികളായി ദുൽഖറും കാജലും; ​ഗോവിന്ദ് വസന്തയുടെ സം​ഗീതത്തിൽ ‘ഹേ സിനാമിക’യിലെ ​ഗാനം

ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ‘ഹേ സിനാമികാ’ എന്ന ദ്വിഭാഷാ ചിത്രത്തിലെ പുതിയ ​ഗാനം പുറത്തിറങ്ങി. മദൽ കർക്കിയുടെ വരികൾക്ക് ​ഗോവിന്ദ് വസന്ത സം​ഗീതം നൽകിയ ​ഗാനം തമിഴിൽ പ്രദീപ് കുമാറും തെലുങ്കിൽ ശരത് സന്തോഷുമാണ് ആലപിച്ചിരിക്കുന്നത്.

ചിത്രത്തിൽ യാഴാൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. അദിതി റാവു ഹൈദരിയും കാജൽ അഗർവാളുമാണ് ചിത്രത്തിലെ നായികമാർ.

മണിരത്‌നം സംവിധാനം ചെയ്ത ഓകെ കൺമണി എന്ന ചിത്രത്തിലെ ഗാനത്തിൽ നിന്നാണ് ചിത്രത്തിന്റെ പേര് എടുത്തിരിക്കുന്നതെന്ന് ബൃന്ദ മാസ്റ്റർ മുമ്പ് വ്യക്തമാക്കിയിരുന്നു.ബൃന്ദയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.

 

 

 

 

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിൽ ​ഒരു ​ഗാനം ദുൽഖറും ആലപിക്കുന്നുണ്ട്. ഒരു റൊമാന്റിക് എന്റർടെയിനറായ ഹേയ് സിനാമിക ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നാണ് നിർമിക്കുന്നത്.

കണ്ണും കണ്ണും കൊള്ളയടിത്താൽ, വാൻ എന്ന ചിത്രങ്ങൾക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്‌. വാൻ പുറത്തിറങ്ങിയിട്ടില്ല.

- Advertisement -

- Advertisement -

- Advertisement -

Comments are closed.