above post ad local

സുനീതി ചൗഹാൻ മലയാളത്തിൽ; ‘തിരിമാലി’യിലെ ഹിന്ദി ഗാനം തരംഗമാകുന്നു

ബോളിവുഡിനെ വെല്ലുന്ന സംഗീത വിരുന്നുമായി ‘തിരിമാലി’യിലെ ‘രംഗ് ബിരംഗി…’ എന്നാരംഭിക്കുന്ന ഹിന്ദി ഗാനം. ബോളിവുഡ് ഗായിക സുനീതി ചൗഹാന്‍ പാടിയ ഗാനം ബിജിബാലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. നേപ്പാള്‍ സൂപ്പര്‍ നായിക സ്വസ്തിമാ കട്കയാണ് ഈ ഗാനത്തിന്റെ  നൃത്തരംഗത്തില്‍ ചുവടുവച്ചത്. ഒപ്പം നേപ്പാളിലെ പ്രശസ്തരായ പത്ത് നര്‍ത്തകിമാരുള്‍പ്പെടെ നാല്‍പ്പതോളംവരുന്ന സംഘവും. ഇത് സ്വസ്തിമയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റമാണ്. തെന്നിന്ത്യയിലെ സൂപ്പര്‍ ഡാന്‍സ് മാസ്റ്റര്‍ ദിനേശ് മാസ്റ്ററാണ് നൃത്തം ചിട്ടപ്പെടുത്തിയത്.

 

 

 

 

നേപ്പാളിലെ പ്രശസ്തമായ കാന്തിപ്പൂര്‍ ടെംപിള്‍ ഹോട്ടലില്‍ ചിത്രീകരിച്ച പാട്ട് സംവിധായകന്‍ രാജീവ് ഷെട്ടിയും സംഘവും അഞ്ചു ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. 150 ഓളം പേരാണ് 40 ലക്ഷത്തിലധികം രൂപ ചെലവിട്ട ചിത്രീകരണത്തില്‍ പങ്കാളികളായത്. സിനിമയുടെയുടെ കഥയില്‍ ഈ ഗാനത്തിനുള്ള പ്രാധാന്യം സൂചിപ്പിച്ച് ബിബിന്‍ ജോര്‍ജും ജോണി ആന്റണിയും ധര്‍മജനും ഗാനരംഗത്തില്‍ എത്തുന്നുണ്ട്.

തനിഷ്‌ക് നബാര്‍ ആണ് ഹിന്ദി ഗാനം രചിച്ചിരിക്കുന്നത്. എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ. ലോറന്‍സ് നിര്‍മ്മിച്ച ചിത്രം ഈ മാസം 27ന് വ്യാഴാഴ്ച തിയറ്ററുകളില്‍ റിലീസ് ചെയ്യും.

ബിബിന്‍ ജോര്‍ജ് നായകനാകുന്ന ‘തിരിമാലി’യില്‍ അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക.’ശിക്കാരി ശംഭു’വിന് ശേഷം എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ് കെ ലോറന്‍സ് നിര്‍മ്മിച്ച ‘തിരിമാലി’ എന്ന ചിത്രം റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

കേരളത്തിലും നേപ്പാളിലുമായി ഒരുങ്ങുന്ന കോമഡി ചിത്രത്തില്‍ ബേബി എന്ന ലോട്ടറി കച്ചവടക്കാരന്റെ വേഷത്തിലാണ് ബിബിന്‍ ജോര്‍ജ് എത്തുന്നത്.ബിബിന്‍ ജോര്‍ജിനേയും അന്ന രേഷ്മ രാജനേയും കൂടാതെ ധര്‍മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി, ഇന്നസെന്റ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, സ്വസ്തിമ ഖഡ്ക, അന്ന രേഷ്മ രാജന്‍, സോഹന്‍ സീനുലാല്‍, അസീസ് നെടുമങ്ങാട്, നസീര്‍ സംക്രാന്തി, ഉണ്ണി നായര്‍, മാത്സെ ഗുരുങ്, ഉമേഷ് തമാംഗ് തുടങ്ങി ഒരു വന്‍ താര നിരതന്നെ അഭിനയിക്കുന്നുണ്ട്.

ക്യാമറ- ഫൈസല്‍ അലി, എഡിറ്റര്‍- വി സാജന്‍, സംഗീതം ശ്രീജിത്ത് എടവന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നിഷാദ് സൈനുദ്ദീന്‍ (കാസര്‍കോട്), പ്രോജക്ട് ഡിസൈനര്‍- എന്‍ എം ബാദുഷ, വരികള്‍- വിവേക് മുഴക്കുന്ന്, ഹിന്ദി ഗാനങ്ങളുടെ സംഗീതം- ബിജിബാല്‍, ഹിന്ദി വരികള്‍- തനിഷ്‌ക് നബ്ബാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍- മനേഷ് ബാലകൃഷ്ണന്‍, റിയാസ് ബഷീര്‍, കലാസംവിധാനം- അഖില്‍ രാജ് ചിറയില്‍, വസ്ത്രാലങ്കാരം- ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കൊറിയോഗ്രഫി- ദിനേശ് മാസ്റ്റര്‍, Vfx- ഇന്ദ്രജിത്ത് ഉണ്ണി, സ്റ്റില്‍- ഷിജാസ് അബ്ബാസ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.