above post ad local

വൈൻ ഗ്ലാസ് കൈയ്യിലേന്തി ക്രിസ്‌തുമസ്‌ സ്‌പെഷ്യൽ ഫോട്ടോഷൂട്ടുമായി നടി ശാലു മേനോൻ; ഫോട്ടോസ്

0

നടി എന്നതിനേക്കാൾ നർത്തകിയെന്ന് അറിയാൻ ഇഷ്ടപ്പെടുന്ന നൃത്തത്തെ അത്രയേറെ സ്നേഹിക്കുന്ന കലാകാരിയാണ് ശാലു മേനോൻ. ഒരു കാലത്ത് സിനിമയിലും സീരിയലിലും സജീവമായിരുന്നെങ്കിലും നൃത്തമായിരുന്നു ശാലു മേനോന്റെ രക്തത്തിൽ ഉണ്ടായിരുന്നത്. പൂർവികരാൽ കൈമാറ്റം ചെയ്യപ്പെട്ട് വന്ന നൃത്തകലാലയത്തിൽ ആണ് ശാലു മേനോൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. തൃപ്പുണ്ണിത്തുറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു.

മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ തുടങ്ങി വെച്ച നൃത്തവിദ്യാലയം ഇപ്പോൾ ശാലു മേനാൻ ആണ് നടത്തിക്കൊണ്ടു പോകുന്നത്. ഇപ്പോൾ ശാലു മേനോൻ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് നൃത്തത്തിൽ തന്നെയാണ്. എട്ടോളം ഡാൻസ് സ്കൂളുകൾ നടത്തുന്നുണ്ട് ശാലു മേനോൻ ഇപ്പോൾ. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ശാലു മേനോന് ഉള്ളത്. അതുകൊണ്ടു തന്നെ താരം ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെയ്ക്കുന്ന ഓരോ ഫോട്ടോകൾക്കും പെട്ടെന്ന് തന്നെയാണ് സ്വീകാര്യത ലഭിക്കുന്നത്.

കുറേ കാലമായി ടെലിവിഷന്‍ സീരിയലുകളിലാണ് ശാലു അഭിനയിക്കുന്നത്. നിലവില്‍ ഒരേ സമയം രണ്ട് സീരിയലുകളിലാണ് നടി അഭിനയിച്ച്‌ കൊണ്ടിരിക്കുന്നത്. സീരിയലാണെങ്കിലും സിനിമയാണെങ്കിലും അഭിനയമൊക്കെ ഒന്ന് തന്നെയെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

ശാലു മേനോന്റെ ക്രിസ്‌തുമസ്‌ സ്‌പെഷ്യൽ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബോൾഡ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. അഭിമന്യുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കൈയ്യിൽ ഒരു ഗ്ലാസ് വൈനും പിടിച്ചാണ് ശാലു പോസ് ചെയ്‌തിരിക്കുന്നത്‌.

 

 

 

 

 

Court seizes Shalu Menon's House and Properties in Solar Case

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.