above post ad local

പരസ്യപ്രചാരണത്തിൻ്റെ അവസാന ദിനം ഐ സി ബാലകൃഷ്ണൻ ഓടിയെത്തിയത് 25 കോളനികളിൽ

0

സുൽത്താൻ ബത്തേരി: പരസ്യപ്രചരണത്തിൻ്റെ അവസാന ദിവസം ഐ സി ബാലകൃഷ്ണൻ ഓടിയെത്തിയത് 25 കോളനികളിൽ.തിരഞ്ഞെടുപ്പ് ദിവസത്തിന് മുൻപായി പരമാവധി ആളുകളെ നേരിട്ടു കാണുക എന്ന ലക്ഷ്യത്തിൽ ഇന്നലെ എത്തിയത് നാലായിരത്തോളം വോട്ടർമാരുടെ മുന്നിൽ.യോഗങ്ങളിലും സംഗമങ്ങളിലും കാണുന്ന വോട്ടർമാരെ ഒഴിവാക്കിയുള്ള കണക്കാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.രാവിലെ 6 മണിക്ക് വീട്ടിൽ നിന്നിറങ്ങിയ സ്ഥാനാർത്ഥി തിരിച്ചെത്തുന്നത് രാത്രി വൈകി.അതിരാവിലെ പ്രചരണം ആരംഭിക്കുന്നത് പുൽപ്പള്ളി പഞ്ചായത്തിലെ വേലിയമ്പത്ത് നിന്ന്. കൊട്ടമരട്ട്,ചെറുവള്ളി നായ്ക്ക, കുറുമ കോളനികൾ, കൊരണവ യൽ,തണ്ടാമല കോളനികൾക്ക് ശേഷം മരകാവിലേക്ക്. പള്ളിയിലും പരിസര പ്രദേശങ്ങളിലും വോട്ടഭ്യർത്ഥിച്ച ശേഷം നേരെ നൂൽപ്പുഴയിലേക്ക്. പള്ളിവയൽ,വള്ളുവാടി താണിക്കുന്ന്,വള്ളുവാടി കുറുമ കോളനി,മാതമംഗലം കർണാൽ,ചോയിമൂല, വില്ലൻ എന്നീ കോളനികളിൽ വീടുകൾ കയറിയിറങ്ങി വോട്ടഭ്യർത്ഥന. ഇടക്ക് വള്ളുവാടി കുറുമ കോളനിയിലെ സുനിലിൻ്റെ വിവാഹത്തിൽ പങ്കെടുത്തു.മാതമംഗലം വില്ലൻ കോളനിയിലെ കൃഷ്ണൻ്റെ മകൾ ശരണ്യയുടെ വിവാഹത്തിന് ആശംസയുമായി ശരണ്യയുടെ വീട്ടിലേക്ക്. അവിടെ നിന്ന് വിവാഹ സദ്യയുണ്ടു. ഉച്ചക്ക് ശേഷം തിരുവണ്ണുർ കോളനിയിൽ തുടക്കം. തുടർന്ന് തോട്ടാമൂല കള്ളാടിക്കൊല്ലി, കറുകപ്പാളി കോളനി, കായപ്പുര, തേതാർ, ഞണ്ടംകൊല്ലി നായ്ക്കകോളനി എന്നിവിടങ്ങളിൽ സന്ദർശനം.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.