above post ad local

കോളനികളിലെത്തി വോട്ടഭ്യർത്ഥിച്ച് ഐ സി ബാലകൃഷ്ണൻ

0

സുൽത്താൻ ബത്തേരി: ദുഖവെള്ളി ദിനത്തിൽ ഐ സി ബാലകൃഷ്ണൻ വോട്ടഭ്യർത്ഥനക്ക് ഭൂരിഭാഗം സമയവും ചിലവഴിച്ചത് കോളനികളിൽ. പൂതാടി പഞ്ചായത്തിലെ വിവിധ കോളനികളിലാണ് സ്ഥാനാർത്ഥി വോട്ടഭ്യർത്ഥനയുമായി എത്തിയത്.രാവിലെ താഴമുണ്ടയിൽ നിന്നാരംഭിച്ച പര്യടനം മടത്തുംപടി, നെല്ലിക്കര, കൊന്നപ്പന, പുല്ലക്കുടി, കൊല്ലിക്കൽ, മേപ്പാടി, വട്ടു വാടി, ചെമ്പകപ്പറ്റ, കോളയിൽ, മുക്കം തുടങ്ങിയ കോളനികളിലെ സന്ദർശനം വൈകുന്നേരം വരെ നീണ്ടു. ഇടക്ക് ഇരുളത്ത് കുണ്ടുവാടിയ സമുദായക്കാരുടെ കുടുംബയോഗത്തിൽ പങ്കെടുത്തു.6 മണിയോടെ നെന്മേനി പഞ്ചായത്തിലെ കുന്താണിയിലും കോളനി സന്ദർശനം.തുടർന്ന് മലങ്കര വയലിലെ കുടുംബ സംഗമത്തിലും പങ്കെടുത്ത് മടക്കം.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.