above post ad local

പൂതാടിയിൽ ഡിവെെഎഫ്ഐ പ്രവർത്തകർ പട്ടികവർഗ്ഗ കോളനികളിൽ കപ്പ വിതരണം നടത്തി

0

കേണിച്ചിറ; പൂതാടിയിൽ ഡിവെെഎഫ്ഐ പ്രവർത്തകർ പട്ടികവർഗ്ഗ കോളനികളിൽ കപ്പ വിതരണം നടത്തി. എടക്കാട് മോഹനൻ സംഭാവന ചെയ്ത 6 ക്വിൻ്റലോളം വരുന്ന കപ്പയാണ് ഡിവെെഎഫ്ഐ പ്രവർത്തകർ പൂതാടി പഞ്ചായത്തിലെ വിവിധ പട്ടികവർഗ്ഗ കോളനികളിൽ വിതരണം ചെയ്തത്. ഈ കോവിഡ് മഹാമാരിക്കാലത്ത് തുടർച്ചയായി ഡിവെെഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സാമൂഹ്യ സേവനങ്ങൾ ചെയ്തുവരുന്നു. കഴിഞ്ഞ ദിവസം പൂതാടി പഞ്ചായത്തിൽ കോവിഡ് മൂലം മരണപ്പെട്ടയാളുടെ മൃതദേഹം ഡിവെെഎഫ്ഐ പ്രവർത്തകർ സംസ്കരിച്ചിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.