above post ad local

കോവിഡ് കാലത്ത് മാതൃകയായി പൂതാടി പഞ്ചായത്തിലെ ഡിവെെഎഫ്ഐ പ്രവർത്തകർ

പൂതാടി- പൂതാടി കൊല്ലിക്കൽ കോളനിയിൽ മരണമടഞ്ഞ കോ വിഡ് രോഗിയുടെ മൃതദേഹം അടക്കം ചെയ്യുന്നതിന് പ്രവർത്തകർ കോ വിഡ് പ്രോട്ടോകോൾ പാലിച്ച് ഇടപെടുകയും മരണാനന്തര ചടങ്ങുകൾ നടത്തി.കഴിഞ്ഞ കോവിഡ് കാലം മുതൽ അകമഴിഞ്ഞ പ്രവർത്തനങ്ങളാണ് ഡിവെെഎഫ്ഐ പ്രവർത്തകർ പൂതാടി പഞ്ചായത്തിൽ നടത്തിവരുന്നത്.

 

പാവപ്പെട്ട കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്തിവരുന്നുണ്ട്. കഴിഞ്ഞ കോവിഡ് കാലം മുതൽ തന്നെ കോളനികൾ എ എം പ്രസാദിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി വരുന്നു.കോവിഡ് ടെസ്റ്റിന് പോകുവാനായി വാഹന സൗകര്യം ഇല്ലാത്തവർക്ക് അതിനുവേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുന്നതുൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും പൂതാടിയിലെ ഡിവെെഎഫ്ഐ പ്രവർത്തകർ ചെയ്തുവരുന്നു.എ എം പ്രസാദ്, കെ എസ് മഹേഷ്, പ്രജിത്ത്, ശ്രീജിത്ത് എന്നിവരാണ് മരണാനന്തര ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.