
കേണിച്ചിറ സൊസൈറ്റി കവല ചിലമ്പത്ത് വീട്ടിൽ ഗീതുവിൻ്റെ രണ്ട് മാസം പ്രായമുള്ള കുട്ടിക്കാണ് കേണിച്ചിറ എസ്.എച്ച്.ഒ. ഉമ്മറും സിവിൽ പോലീസ് ഓഫിസർ ശിഹാബും ചേർന്ന് മരുന്ന് എത്തിച്ച് നൽകിയത്. ജന്മ നേത്രരോഗമുള്ള കുട്ടിക്ക്
സ്ഥിരമായി മരുന്ന് കണ്ണിലിറ്റിക്കണം. മരുന്ന് തീർന്നതിനാൽ ലോക്ക് ഡൗൺ കാരണം വാങ്ങാൻ സാധിച്ചിരുന്നില്ല. ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾക്ക് അവശ്യ സേവനം ലഭ്യമാക്കുന്ന കേരള പോലീസിൻ്റെ 112 ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചാണ് ഗീതു ആവശ്യമറിയിച്ചത്. ബീറ്റ് ഡ്യൂട്ടിക്കിടെ എസ്.ഐ. യും , സംഘവും ജനങ്ങൾക്ക് ഈ നമ്പർ നൽകിയിരുന്നു. ഇതാണ് ഗീതുവിനും കുടുംബത്തിനും ഉപകാരപ്പെട്ടത്.
- Advertisement -
Comments are closed.