
ബത്തേരി:കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ട പ്രാര്‍ത്ഥന നടത്തിയ ബത്തേരി വടക്കനാട് ശാന്തിഭവന് ചര്‍ച്ചിലെ പാസ്റ്റര്‍ ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.വടക്കനാട് കല്ലൂര്‍ 66 മുല്ലയില്‍ വീട്ടില്‍ പാസ്റ്റര്‍ റെജി സെബാസ്റ്റ്യന്‍ (51) , വടക്കനാട് ശാന്തിഭവന് കെ എ രാജു (68) എന്നിവരെയാണ് കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയതിന് സുല്‍ത്താന്‍ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇരുവരേയും ജാമ്യത്തില്‍ വിട്ടയച്ചു. കോവിഡ് വ്യാപനത്തിടയാക്കും വിധത്തില്‍ പെരുമാറിയതിന് കേരള പകര്‍ച്ചവ്യാധി നിരോധന ഓര്‍ഡിനന്‍സ് പ്രകാരവും, മറ്റ് വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്.
- Advertisement -
Comments are closed.