above post ad local

ഈർക്കിൽ കൊണ്ടൊരുക്കാം വീടും വീണയും

നടവയൽ-  കൊറോണക്കാലം ക്രിയാത്മകതയുടെ പുതിയ വിസ്മയങ്ങൾ നെയ്യുന്ന കലാകാരന്മാരെ മലയാളികൾക്ക് പരിചയ പ്പെടുത്തിയിട്ടുണ്ട്.എന്നാൽ ഈ ഈർക്കിൽ സൗധങ്ങളുടെ പണിപ്പുര തുടങ്ങിയിട്ട് നാല് വർഷത്തോളമായി. ഈർക്കിൽ ഉപയോഗിച്ച് ചെറിയ കൊട്ടാരങ്ങൾ പണിയുകയാണ് വയനാട് നടവയലിൽ താമസമാക്കിയ സുനിൽകുമാർ. പെയിന്റിംഗ് ജോലിക്കിടയിൽ കിട്ടുന്ന ചെറിയ ഇടവേളകളാണ് ഇദ്ദേഹം വീട് നിർമ്മിക്കുന്നതിനായി ചിലവഴിക്കുന്നത്. പാകമായ തെങ്ങോലകളിൽ നിന്ന് ഈർക്കിൽ ചീകിയെടുത്ത് ആവശ്യമായ അളവിൽ മുറിച്ചെടുത്താണ് വീടുകൾ ഒരുക്കിയിരിക്കുന്നത്. മനസ്സിൽ തെളിഞ്ഞുവരുന്ന മാതൃകകളെയാണ് ഈർക്കിൽ ഉപയോഗിച്ച് വീടെന്ന വിസ്മയം തീർക്കുന്നത്.യഥാർത്ഥ വീടുകളുടെ തനിപ്പകർപ്പായ ഈ ഈർക്കിൽ കൊട്ടാരങ്ങൾക്ക് പിന്നിൽ ആഴ്ചകളുടെയും മാസങ്ങളുടെയും നീണ്ട അദ്ധ്വാനവും അർപ്പണവുമുണ്ട്. നാല് വർഷത്തോളമായി ഈർക്കിൽ സുനിൽകുമാറിന് പരിചിതമായിട്ട്. ആവശ്യമായ അളവിൽ മുറിച്ചെടുത്ത ഈർക്കിൽ പശ ഉപയോഗിച്ച് ഒട്ടിച്ച് വച്ചാണ് ഈ മാതൃകകൾ ഒരുക്കിയിരിക്കുന്നത്. ഈർക്കിൽ വീടുകൾക്കൊപ്പം കൗതുകമുണർത്തുന്ന ഒന്നാണ് ഈർക്കിൽ കൊണ്ട് നിർമ്മിച്ചിരിക്കുന്ന വീണയും. ഒരു കലാസൃഷ്ടിയുടെ എല്ലാ മനോഹാരിതയും ഉൾക്കൊള്ളുന്ന ഈ വീണ താൻ ഏറെ ആരാധിക്കുന്ന യേശുദാസിന് നൽകണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. നിറഞ്ഞ മനസ്സോടെ സുനിൽകുമാറിന് എല്ലാവിധ പിന്തുണയും നൽകി ഭാര്യയും മകനും കൂടെയുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.