above post ad local

കോവിഡ് വാക്‌സിന്‍: വയനാട് ജില്ലയിൽ വെബിനാര്‍ നടത്തി

ബത്തേരി:കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്നതിനായി വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോയുടെയും സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് എന്‍.സി.സി യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. കോവിഡ് വൈറസിനെതിരെ ഫലപ്രദമായ പ്രതിരോധം ഉറപ്പ് വരുത്താന്‍ വാക്സിന് സാധിക്കുമെന്ന് ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍ വെബിനാറില്‍ വ്യക്തമാക്കി. മെയ് ഒന്ന് മുതല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് വെബിനാര്‍ സംഘടിപ്പിച്ചത്. വെബിനാര്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊ. ജോണ്‍ മത്തായി ഉദ്ഘാടനം ചെയ്തു. എന്‍.സി.സി വയനാട് 5കെ ബറ്റാലിയന്‍ കമാന്റിംഗ് ഓഫീസര്‍ കേണല്‍ സി.എസ്.ബി മൂര്‍ത്തി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കേണല്‍ അതുല്‍ മൈതാനി, ഫീല്‍ഡ്് പബ്ലിസിറ്റി ഓഫീസര്‍ എം.വി. പ്രജിത്ത് കുമാര്‍, ഡോ. കെ.എസ്. പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.