ചെതലയം:വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെതലയം നെല്ലിപ്പറ്റ ഹരിദാസന്റെ ഭാര്യ ശ്യാമളയെയാണ് ഇന്ന് പുലര്‍ച്ചെ 6 മണിയോടെ വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസായിരുന്നു. രാത്രി ഭക്ഷണം കഴിച്ച് കിടന്ന ഇവരെ പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്ന കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബത്തേരി ഫയര്‍ഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബത്തേരി പൊലിസ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.
- Advertisement -
Comments are closed.