above post ad local

ബത്തേരി കോഴ കേസ് കെ.സുരേന്ദ്രന് തിരിച്ചടി; ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഫൊറന്‍സിക് ലബോറട്ടറിയില്‍ നടത്തണമെന്ന ആവശ്യം കോടതി തള്ളി

0

ബത്തേരി കോഴ കേസില്‍ ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന് തിരിച്ചടി. ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഫൊറന്‍സിക് ലബോറട്ടറിയില്‍ നടത്തണമെന്ന ആവശ്യം കോടതി തള്ളി. ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

 

ഇതോടെ ശബ്ദ സാമ്പിള്‍ പരിശോധന സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ തന്നെ നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

 

ജെ.ആര്‍.പി നേതാവ് സി.കെ ജാനുവിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുണ്ടായ ഫോണ്‍ സംഭാഷണമാണ് പരിശോധിക്കുന്നത്. കഴിഞ്ഞ മാസം കെ. സുരേന്ദ്രന്‍, ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് എന്നിവരുടെ ശബ്ദം കൊച്ചിയിലെ സ്റ്റുഡിയോയില്‍ പരിശോധനക്കായി ശേഖരിച്ചിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.