above post ad local

ബത്തേരി ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ്സ് വാടകയ്‌ക്കെടുത്തു; ബസ്സിന് മുകളിൽ കയറി അഭ്യാസം;മാനദണ്ഡങ്ങള്‍ക്ക് പുല്ലുവില

ബത്തേരി: ബത്തേരി ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ്സ് വാടകയ്‌ക്കെടുത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ നടത്തിയതായി പരാതി. കഴിഞ്ഞ ദിവസമാണ് ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് ബസ്സുകള്‍ വാടകക്കെടുത്ത് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് യാത്രനടത്തിയത്. ഈ യാത്രക്കിടയിലാണ് നിയമംലംഘിച്ച് കെ.എസ്.ആര്‍.ടി.സിയുടെ ബസ്സിന് മുകളില്‍ കയറി യാത്ര ചെയ്യുകയും, വൈദ്യുതി ലൈനുകള്‍ക്ക് തൊട്ടു താഴെ നിന്ന് അപകടകരമാം വിധത്തില്‍ സെല്‍ഫിയും മറ്റുമെടുത്തതായും പരാതിയുള്ളത്.ഇത് സംബന്ധിച്ച് നോര്‍ത്ത് സോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കും കെ.എസ് .ആര്‍.ടി.സി എം.ഡി ക്കും പരാതി നല്‍കിയതായി കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് യൂണിയന്‍ ഐ.എന്‍.ടി.യുസി നേതൃത്വം അറിയിച്ചു.

മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കെ എസ്ആര്‍ടിസി ഡിപ്പോയില്‍ ആഘോഷങ്ങള്‍ നടത്തിയതായും പരാതിയുണ്ട്. ബന്ധപ്പെട്ട ഡിപ്പോ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അറിവോടെയല്ല ഇത്തരം കാര്യങ്ങള്‍ നടന്നതെന്നാണ് ആരോപണമുയരുന്നത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ യാത്രികരെ ബസിന് മുകളില്‍ നിര്‍ത്തി ബസ് റിവേഴ്‌സ് എടുക്കുന്നതും മറ്റുമായ ദൃശ്യങ്ങളും മറ്റും വിമര്‍ശനാത്മകമായി നാട്ടുകാരടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.