above post ad local

വയനാട്ടിൽ ആറുവയസ്സുകാരി ഷിഗല്ല ബാധിച്ച് മരിച്ചു

ബത്തേരി- നൂല്‍പ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ 6 വയസ്സുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. രണ്ടാം തീയതിയാണ് മരിച്ചത്. ഷിഗല്ല സ്ഥിരീകരിച്ച ശ്രവ പരിശോധനാഫലം ലഭിച്ചത് ഇന്നലെയാണ്. ഒന്നാം തീയതി കടുത്ത ക്ഷീണത്തെ തുടർന്നാണ് ആറുവയസ്സുകാരിയെ ആശുപത്രിയിൽ എത്തിക്കുന്നത് എന്നാൽ കൂടുതൽ പരിശോധനകൾക്ക് വിസമ്മതിച്ചു.രണ്ടു തവണ ആംബുലൻസ് അയച്ചതിന് ശേഷമാണ് കുട്ടിയെ വീണ്ടും ആശുപത്രിയിൽ എത്തിക്കുന്നത്, എന്നാൽ കുട്ടി മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോർട്ടത്തെ തുടർന്നുള്ള ശ്രവ പരിശോധനയിലാണ് കുട്ടിക്ക് ഷിഗെല്ല ആണെന്ന് തിരിച്ചറിയുന്നത്. തുടർന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസറും സംഘവും കോളനിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി, കുടിവെള്ള ക്ഷാമം രൂക്ഷമായ കോളനിയിൽ അതിനുവേണ്ട നടപടികൾ സ്വീകരികരിക്കാൻ പഞ്ചായത്തുമായി ചർച്ച നടത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ന്യൂസ് പീപ്പിളിനോട് പറഞ്ഞു. കോളനിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.