സുൽത്താൻ ബത്തേരി- വയനാട്ടിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മദ്ധ്യവയസ്കൻ മരിച്ചു. ബത്തേരിയില്‍ വാടകക്ക് താമസിക്കുന്ന കോഴിക്കോട് ചിക്കിലോട് സ്വദേശി പൊയില്‍ വത്സലന്‍(56) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ 5.20ഓടെ ബത്തേരി ടൗണില്‍ അസംപ്ഷന്‍ ജംഗ്ഷന് സമീപം ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മീനുമായി എത്തിയ കൊട്ട ജീപ്പ് ഇടിച്ചാണ് അപകടം.ബത്തേരി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
- Advertisement -
Comments are closed.