above post ad local

ജനങ്ങളിൽ ഭീതി ഉണർത്തി അജ്ഞാത പ്രാണികൾ, പകർച്ചവ്യാധികൾ സൃഷ്ടിക്കുമോ എന്ന ആശങ്കയിൽ വയനാട് ബത്തേരിയിലെ ജനങ്ങൾ

സുൽത്താൻബത്തേരി : സുൽത്താൻബത്തേരിക്കടുത്ത് നൂൽപ്പുഴ പഞ്ചായത്തിൽ വള്ളുവാടി എന്ന സ്ഥലത്ത് ജനവാസകേന്ദ്രത്തോട് ചേർന്ന് വനത്തിൽ അജ്ഞാത പ്രാണിയുടെ കൂട്ടങ്ങൾ ഭീതി പടർത്തുന്നു.
തേനീച്ചകളുടെ വലുപ്പം തോന്നിക്കുന്ന ആയിരക്കണക്കിന് പ്രാണികളാണ് മര ചില്ലകളിലും മറ്റും കൂട്ടമായി ചേർന്നു നിൽക്കുന്നത്. കാണുമ്പോൾ തന്നെ അറപ്പുളവാക്കുന്ന ഈ പ്രാണികൾ കൃഷിയിടങ്ങളിലേക്കിറങ്ങി കൃഷി നശിപ്പിക്കുമോ എന്നും മറ്റ് പകർച്ചവ്യാധികൾ പോലെയുള്ള രോഗങ്ങൾ സൃഷ്ടിക്കുമോ എന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. ഈ പ്രാണികൾ കൂട്ടമായി നിൽക്കുന്ന മരച്ചില്ലകൾ ഒടിഞ്ഞുതൂങ്ങുന്നതായും നാട്ടുകാർ പറയുന്നു.

എന്നാൽ കാലാവസ്ഥാ വ്യതിയാനവും മഴയും ഉള്ള സമയത്ത് ഇത്തരം പ്രാണികളെ കാണാറുണ്ടെന്നും ചില സന്ദർഭങ്ങളിൽ ഇവ വളരെ പെട്ടെന്ന് തന്നെ സ്വയം നശിച്ചു പോകാറുണ്ടെന്നും കൂടുതൽ നിരീക്ഷണങ്ങളിലൂടെ മാത്രമേ കൃത്യമായ വ്യക്തത വരുത്താൻ സാധിക്കുകയുള്ളൂ എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.